Saturday, September 22, 2012

കേരള സര്‍ക്കാരിന്റെ Additional Skill Acquisition Programme യുടെ കോര്‍ ടീമിലേക്ക് നിയമനം ലഭിച്ച നമ്മുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന റ്റി.വി.അനില്‍കുമാര്‍സാറിന് എല്ലാ വിജയാശംസകളും...

Thursday, September 20, 2012


മണ്ണിനെ അറിഞ്ഞു വളം ചെയ്യല്‍ പദ്ധതി
പരിസരമലിനീകരണം കാലിക പ്രസക്തിഉള്ള വിഷയമായി മാറിക്കഴിഞ്ഞു. മണ്ണിനെ അറിഞ്ഞു വളം  ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ മണ്ണില്‍ ത്തന്നെ വിള യിച്ചെടുക്കാം. ഇതിന്റെ തുടക്കമെന്ന നിയലില്‍ APPMVHSS-ന്റെ നല്ലപാഠം യൂണിറ്റ്‌,  മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും   staff അംഗങ്ങളുടെയും കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ചു കൊടുക്കുന്നതിനു നേതൃത്വം വഹിക്കുകയാണ്. ഇതിനായി നല്ലപാഠം  വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ക്ലാസ് ലീര്‍മാര്‍  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മണ്ണ്  സാമ്പിള്‍  ശേഖരണത്തിന്റെ ട്രെയിനിംഗ് കൊടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.ജെ.ശിവപ്രസാദ് നിര്‍വഹിച്ചു. പ്രസ്തുത  ചടങ്ങില്‍  ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ടി.സൂസമ്മ, നല്ല പാഠം co-ordinator മാരായ ശ്രീമതി മീര ആര്‍ നായര്‍, ശ്രീ സുരേഷ് കുമാര്‍ സി, വി. നിസാമുദീന്‍, ഷാജി . ജെ, സുധീര്‍ എസ് എന്നിവര്‍ പങ്കെടുത്തു.
ട്രെയിനിങ്ങില്‍ പങ്കെടുത്ത ക്ലാസ് ലീഡര്‍മാര്‍ അതാതു ക്ലാസിലെ  വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനിംഗ് നല്‍കി. ഒക്ടോബര്‍ 9 നു രാവിലെ ഒമ്പത് മണിക്ക് എഴുന്നൂറോളം സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കപ്പെടുന്നതാണ്. കേരള കൃഷിവകുപ്പിന്റെയും സ്കൂള്‍ എന്‍ എസ് എസ് ന്റെയും പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.