Thursday, December 27, 2012

എന്‍എസ്എസ് സപ്തദിനക്യാമ്പ് ആറാം ദിവസം
06:50am 27-12-2012, യോഗ പരിശീലനം


Monday, December 24, 2012

എന്‍എസ്എസ് സപ്തദിന ക്യാമ്പ്



ഡിസംബര്‍-22, 2012 ശനി
എന്‍.എസ്.എസ്. സപ്തദിന ക്യാമ്പിന് തുടക്കമായി.
09:00 am പതാക ഉയര്‍ത്തല്‍
ആദരണീയയായ വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി.മിനി ജോസ്പ്രകാശ് പതാക ഉയര്‍ത്തി.

09:15 am ഉദ്ഘാടനയോഗം
എന്‍.എസ്.എസ്.യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ മീര.ആര്‍.നായര്‍ അദ്ധ്യക്ഷയായി. പ്രിന്‍സിപ്പല്‍ ശ്രീ.റ്റി.ജെ.ശിവപ്രസാദ് സ്വാഗതം ആശംസിച്ചു. ബഹു.സ്കൂള്‍ മാനേജര്‍ ശ്രീ.ആര്‍.പത്മഗിരീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ശ്രീ.വിനോദ് ആശംസാപ്രസംഗം നടത്തി. വി.എച്ച്.എസ്. അദ്ധ്യാപകനായ ശ്രീ.ആര്‍.രാജേഷ് കുമാര്‍ കൃതജ്ഞത പറഞ്ഞു.

Tuesday, December 18, 2012

ടീമംഗങ്ങളും എസ്കോര്‍ട്ടിങ് അദ്ധ്യാപകരും
ഉപജില്ലാകലോത്സവം-2012-13 ഹയര്‍സെക്കണ്ടറി വിഭാഗം സംഘനൃത്തം
ഒന്നാം സ്ഥാനവും എ-ഗ്രേഡും - എപിപിഎംവിഎച്ച്എസ്എസ്, ആവണീശ്വരം

Friday, December 14, 2012

Field preparation for NSS Organic cultivation

NSS Organic Field Preparation

Thursday, December 6, 2012

റീജനല്‍ എക്സ്പോ-2012


എപിപിഎംവിഎച്ച്എസ് സ്റ്റാള്‍

പഠനം വിരല്‍ത്തുമ്പില്‍

ഇന്ററാക്ടിവ് മള്‍ട്ടിമീഡിയ വൊക്കേഷണല്‍ വിഷയങ്ങള്‍ക്കും.
ഉദ്ഘാടനച്ചടങ്ങ്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, എസ്ഐഇറ്റി ഡയറക്ടര്‍
(2012-'13)
സിസിഎം വിദ്യാര്‍ത്ഥികള്‍ ഒജെറ്റി (2012-'13) പരിശീലനത്തില്‍ -  ആശ്രാമം മൈതാനം

യാത്രാവിവരണം - ഒന്നാം സമ്മാനം
അഗ്രിക്കള്‍ച്ചര്‍ (പ്ലാന്‍റ് പ്രൊട്ടക്ഷന്‍) വിഭാഗത്തില്‍ 2012-13 വര്‍ഷത്തില്‍ നടത്തിയ പഠനയാത്രാറിപ്പോര്‍ട്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ രണ്ടാം വര്‍ഷ വിഎച്ച്എസ് വിദ്യാര്‍ത്ഥിനി മായാമോള്‍ക്ക് സ്കൂള്‍ അസംബ്ലിയില്‍വച്ച് (03-12-2012) പ്രിന്‍സിപ്പല്‍ റ്റി.ജെ.ശിവപ്രസാദ് സമ്മാനം നല്‍കുന്നു. ക്ലാസ് ടീച്ചര്‍ മീര ആര്‍ നായര്‍, അദ്ധ്യാപകന്‍ നിസാമുദീന്‍ എന്നിവര്‍ സമീപം.
ഡിസംബര്‍ 01, ലോക എയ്ഡ്സ് ദിനം
എയ്ഡ്സ് രോഗത്തിനെതിരേ.....
വിളക്കുടി സ്നേഹതീരം അന്തേവാസികള്‍ എപിപിഎംവിഎച്ച്എസ്എസ്-ലെത്തി 01-12-2012 ശനിയാഴ്ച "Stop Aids" എന്ന തെരുവുനാടകം അവതരിപ്പിച്ചു
പുനലൂര്‍ സബ്ജില്ല യുവജനോത്സവത്തില്‍ (2012-13) സംഘനൃത്തത്തില്‍ ഒന്നാം സ്ഥാനം എപിപിഎംവിഎച്ച്എസ്എസ്-ന്

Sunday, October 7, 2012

വി.എച്ച്.എസ് വിഭാഗത്തിന്റെ
പ്രിന്‍സിപ്പല്‍ ആയി
ജൂലൈ മാസത്തില്‍ ചുമതലയേറ്റ
റ്റി.ജെ.ശിവപ്രസാദ്

Saturday, September 22, 2012

കേരള സര്‍ക്കാരിന്റെ Additional Skill Acquisition Programme യുടെ കോര്‍ ടീമിലേക്ക് നിയമനം ലഭിച്ച നമ്മുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന റ്റി.വി.അനില്‍കുമാര്‍സാറിന് എല്ലാ വിജയാശംസകളും...

Thursday, September 20, 2012


മണ്ണിനെ അറിഞ്ഞു വളം ചെയ്യല്‍ പദ്ധതി
പരിസരമലിനീകരണം കാലിക പ്രസക്തിഉള്ള വിഷയമായി മാറിക്കഴിഞ്ഞു. മണ്ണിനെ അറിഞ്ഞു വളം  ചെയ്യുകയാണെങ്കില്‍ ഇന്ത്യന്‍ ജനതയ്ക്കാവശ്യമുള്ള ഭക്ഷ്യവസ്തുക്കള്‍ നമ്മുടെ മണ്ണില്‍ ത്തന്നെ വിള യിച്ചെടുക്കാം. ഇതിന്റെ തുടക്കമെന്ന നിയലില്‍ APPMVHSS-ന്റെ നല്ലപാഠം യൂണിറ്റ്‌,  മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും   staff അംഗങ്ങളുടെയും കൃഷിയിടങ്ങളിലെ മണ്ണ് പരിശോധിച്ചു കൊടുക്കുന്നതിനു നേതൃത്വം വഹിക്കുകയാണ്. ഇതിനായി നല്ലപാഠം  വിദ്യാര്‍ത്ഥികള്‍ സ്കൂളിലെ ക്ലാസ് ലീര്‍മാര്‍  എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മണ്ണ്  സാമ്പിള്‍  ശേഖരണത്തിന്റെ ട്രെയിനിംഗ് കൊടുത്തു. ഇതിന്റെ ഉദ്ഘാടനം സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.ജെ.ശിവപ്രസാദ് നിര്‍വഹിച്ചു. പ്രസ്തുത  ചടങ്ങില്‍  ഹെഡ് മിസ്ട്രെസ്സ് ശ്രീമതി ടി.സൂസമ്മ, നല്ല പാഠം co-ordinator മാരായ ശ്രീമതി മീര ആര്‍ നായര്‍, ശ്രീ സുരേഷ് കുമാര്‍ സി, വി. നിസാമുദീന്‍, ഷാജി . ജെ, സുധീര്‍ എസ് എന്നിവര്‍ പങ്കെടുത്തു.
ട്രെയിനിങ്ങില്‍ പങ്കെടുത്ത ക്ലാസ് ലീഡര്‍മാര്‍ അതാതു ക്ലാസിലെ  വിദ്യാര്‍ത്ഥികള്‍ക്കും ട്രെയിനിംഗ് നല്‍കി. ഒക്ടോബര്‍ 9 നു രാവിലെ ഒമ്പത് മണിക്ക് എഴുന്നൂറോളം സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിക്കപ്പെടുന്നതാണ്. കേരള കൃഷിവകുപ്പിന്റെയും സ്കൂള്‍ എന്‍ എസ് എസ് ന്റെയും പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Friday, March 9, 2012

വിജയാശംസകള്‍

എസ്.എസ്.എല്‍.സി., വി.എച്ച്.എസ്.സി. പരീക്ഷകളെഴുതുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍വ്വവിജയാശംസകള്‍

Friday, March 2, 2012

സംസ്കൃതകേളി

വിശ്വസംസ്കൃതപ്രതിഷ്ഠാൻ- ന്റെ ആഭിമുഖ്യത്തിൽ സംസ്കൃതകേളി 2012 മാർച്ച്-02 വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത് പ്രിൻസിപ്പൽ റ്റി.സൂസമ്മ സംസാരിക്കുന്നു.
വിശ്വസംസ്കൃതപ്രതിഷ്ഠാൻ പ്രതിനിധികൾ ശ്രീ.സുരേഷ്, ശ്രീ.ഉണ്ണികൃഷ്ണൻ, വി.എച്ച്.എസ്.വിഭാഗം അക്കാദമിക് തലവൻ ശ്രീ.ശിവപ്രസാദ്.റ്റി.ജെ., സ്കൂൾ സംസ്കൃതം അദ്ധ്യാപിക എന്നിവർ പങ്കെടുത്തു.

Sunday, February 5, 2012

മോഡൽ പരീക്ഷ

എല്ലാ വി.എച്ച്.എസ്. വിദ്യാർത്ഥികൾക്കും വിജയാശംസകൾ ...